മാഡിസണ്‍: വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വന്റി-20 ക്രിക്കറ്റ് പോരാട്ടത്തിനിടെ ചരിത്രനേട്ടത്തിൽ ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ. ട്വന്റി-20യിൽ 50 വിക്കറ്റും 500 റണ്‍സും നേടുന്ന ആദ്യ ഇന്ത്യൻ പുരുഷതാരം എന്ന റിക്കാർഡാണ് ഹാർദിക് സ്വന്തമാക്കിയത്.
ലോകത്തിൽ ഈ നേട്ടം സ്വന്തമാക്കുന്ന 11-ാമനാണ് ഹാർദിക്. വനിതാ ക്രിക്കറ്റിൽ ഇന്ത്യയുടെ ദീപ്തി ശർമ ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.
മൂന്നാം ട്വന്റി-20യിൽ ഇന്ത്യ ഏഴ് വിക്കറ്റ് ജയം സ്വന്തമാക്കി. അഞ്ച് മത്സര പരന്പരയിൽ ഇന്ത്യ 2-1ന് മുന്നിലെത്തി. 44 പന്തിൽ 76 റണ്‍സ് അടിച്ചെടുത്ത സൂര്യകുമാർ യാദവ് ആണ് പ്ലെയർ ഓഫ് ദ മാച്ച് ആയത്. സ്കോർ: വെസ്റ്റ് ഇൻഡീസ് 20 ഓവറിൽ 164/5. ഇന്ത്യ 19 ഓവറിൽ 165/3.
ഹാർദിക് റിക്കാർഡ്, സൂര്യതേജസ്
11:44 PM Aug 03, 2022 | Deepika.com