ധാക്ക: ബംഗ്ലാദേശിൽ യാത്രാബസിൽ ട്രെയിനിടിച്ച് 11 ബസ് യാത്രക്കാർ മരിച്ചു. ചിറ്റഗോംഗിലെ മിസ്റായി ബരാടാകിയ റെയിൽവേ സ്റ്റേഷനു സമീപമായിരുന്നു അപകടം. ധാക്കയിൽനിന്നു ചിറ്റഗോംഗിനു പോയ ട്രെയിനാണു ബസിലിടിച്ചത്. 11 പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. മൂന്നു പേർക്കു പരിക്കേറ്റു.