നാഗ്പുർ: ഏക്നാഥ് ഷിൻഡെയെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാക്കണമെന്നു ബിജെപി നേതൃത്വത്തോടു നിർദേശിച്ചതു താനാണെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. അതേസമയം, ഉപമുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കാൻ താൻ മാനസികമായി തയാറായിരുന്നില്ലെന്നു ഫഡ്നാവിസ് സമ്മതിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടലാണു തന്റെ തീരുമാനം മാറാൻ കാരണമെന്നു ഫഡ്നാവിസ് പറഞ്ഞു.