കോഴിക്കോട്: കാമറൂണ്‍ മുൻ താരം റിച്ചാർഡ് ട്ടോവ ഐ ലീഗ് ക്ലബ്ബായ ഗോകുലം കേരള എഫ്സിയുടെ മുഖ്യപരിശീലകനായി ചുമതലയേറ്റു.
ഇറ്റാലിയൻ കോച്ച് വിൻസെൻസോ ആൽബർട്ടോ അന്നീസ് ക്ലബ് വിട്ട ഒഴിവിലാണ് 52കാരനായ റിച്ചാർഡ് ട്ടോവ വരുന്നത്. ജർമൻ സെക്കൻഡ് ഡിവിഷൻ ഫുട്ബോൾ കളിച്ച റിച്ചാർഡ്, പൗരത്വം സ്വീകരിച്ചതിനുശേഷം ജർമനിയിൽ നിന്നുമാണ് പ്രൊ ലൈസൻസ് നേടിയത്. ജർമനിയിൽ യൂത്ത് ടീമുകളിൽ സേവനം അനുഷ്ഠിച്ച റിച്ചാർഡ്, കാമറൂണ്‍ അണ്ടർ- 17, അണ്ടർ -23 ടീമുകളുടെ പരിശീലകനുമായി.
റിച്ചാർഡ് ട്ടോവ ഗോകുലം പരിശീലകൻ
12:15 AM Jul 06, 2022 | Deepika.com