അമരാവതി (ആന്ധ്രപ്രദേശ്): പ്രധാനമന്ത്രിയുടെ വ്യോമപാതയിൽ കറുത്ത ബലൂൺ പറത്തിവിട്ട സംഭവത്തിൽ മൂന്നു കോൺഗ്രസ് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. വിജയവാഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നു മോദി പറന്നുയർന്ന ഹെലികോപ്റ്റർ പാതയിലാണ് കറുത്ത ബലൂണുകൾ പ്രതിഷേധക്കാർ പറത്തിവിട്ടത്.
പ്രധാനമന്ത്രിയുടെ യാത്രയ്ക്കു തടസം നേരിട്ടില്ലെങ്കിലും സുരക്ഷാവീഴ്ച ചൂണ്ടിക്കാട്ടി എസ്പിജി സംസ്ഥാന പോലീസിനോടു റിപ്പോർട്ട് തേടി. പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റർ കടന്നുപോയ ഇടങ്ങളിൽ കെട്ടിടങ്ങൾക്കു മുകളിൽ കയറിനിന്ന് കറുത്ത ബലൂണുകൾ പറത്തിവിട്ടായിരുന്നു കോൺഗ്രസിന്റെ പ്രതിഷേധം. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു കോൺഗ്രസ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തതായി ജില്ലാ പോലീസ് സൂപ്രണ്ട് അറിയിച്ചു.
സ്വാതന്ത്ര്യസമരസേനാനി അല്ലൂരി സീതാരാമ രാജുവിന്റെ പ്രതിമ അനാച്ഛാദന ചടങ്ങിനെത്തുന്ന പ്രധാനമന്ത്രിയുടെ സന്ദർശനത്തിനെതിരേ പ്രതിഷേധത്തിനു സംസ്ഥാന കോൺഗ്രസ് കമ്മിറ്റി തീരുമാനമെടുത്തിരുന്നു.