ചണ്ഡിഗഡ്: അഞ്ചു മന്ത്രിമാരെ ഉൾപ്പെടുത്തി പഞ്ചാബ് മന്ത്രിസഭ വികസിപ്പിച്ചു.
ഭഗവന്ത് മാൻ മന്ത്രിസഭയുടെ ആദ്യ വികസനമാണിത്. അമൻ അറോറ, ഡോ. ഇന്ദർബീർ സിംഗ് നിജ്ജാർ, ഫൗജ സിംഗ് സരാരി. ചേതൻ സിംഗ് ജൗർമജ്റ, അൻമോൾ ഗഗൻ മാൻ എന്നിവരാണു പുതിയ മന്ത്രിമാർ. ഇതിൽ അമൻ അറോറ ഒഴികെയുള്ളവർ ആദ്യമായാണു നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്. അൻമോൾ ഗഗൻ മന്ത്രിസഭയിലെ രണ്ടാമത്തെ വനിതയാണ്.