ന്യൂഡൽഹി: "ഫെമിന മിസ് ഇന്ത്യ 2022' ആയി കർണാടകയിൽനിന്നുള്ള സിനി ഷെട്ടിയെ തെരഞ്ഞെടുത്തു. ഞായറാഴ്ച മുംബൈയിലെ ജിയോ വേൾഡ് കൺവൻഷൻ സെന്ററിൽ നടന്ന മത്സരത്തിലാണ് 21 കാരിയായ സിനി ഷെട്ടി സൗന്ദര്യകിരീടം ചൂടിയത്. രാജസ്ഥാനിൽനിന്നുള്ള രുബൽ ഷെഖാവത് ഫസ്റ്റ്റണ്ണറപ്പായി. യുപിയിലെ ഷിനാതാ ചൗഹാനാണു തൊട്ടുപിന്നിലുള്ള സ്ഥാനം.