ഇരിങ്ങാലക്കുട: ഏഷ്യൻ അണ്ടർ - 20 വനിതാ വോളിബോൾ ചാന്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം അലീന ബിജു ഇടംപിടിച്ചു.
കസാക്കിസ്ഥാനിൽ നടക്കുന്ന ചാന്പ്യൻഷിപ്പിൽ 12 അംഗ ഇന്ത്യൻ ടീമിലെ ഏക മലയാളിസാന്നിധ്യമാണ് തൃശൂർ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ ബികോം മൂന്നാംവർഷ വിദ്യാർഥിനിയായ അലീന.
ഇന്നു മുതലാണു കസാക്കിസ്ഥാനിൽ മത്സരങ്ങൾ ആരംഭിക്കുന്നത്. സെന്റ് ജോസഫ്സ് കോളജിലെ കേരള സ്റ്റേറ്റ് സ്പോർട്സ് കൗണ്‍സിൽ കോച്ച് സഞ്ജയ് ബാലികയുടെ ശിക്ഷണത്തിലാണു പരിശീലനം നേടിവരുന്നത്. കോട്ടയം മാന്നാനം മനക്കടവിൽ ബിജു - മേഴ്സി ദന്പതികളുടെ മകളാണ്.
അലീന അണ്ടർ-20 ഇന്ത്യൻ വോളി ടീമിൽ
11:50 PM Jul 04, 2022 | Deepika.com