പല്ലെകല്ലെ (ശ്രീലങ്ക): ശ്രീലങ്കയ്ക്കെതിരേയുള്ള വനിതാ ഏകദിന ക്രിക്കറ്റ് പരന്പര ഇന്ത്യ സ്വന്തമാക്കി. രണ്ടാം മത്സരത്തിൽ 10 വിക്കറ്റിന്റെ തകർപ്പൻ ജയത്തോടെ ഇന്ത്യ മൂന്ന് മത്സര പരന്പരയിൽ 2-0ന് മുന്നിലെത്തി. ശ്രീലങ്ക 50 ഓവറിൽ 173ന് എല്ലാവരും പുറത്ത്. ഇന്ത്യ 25.4 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 174.
83 പന്തിൽ 94 റണ്‍സുമായി പുറത്താകാതെ നിന്ന സമൃതി മന്ദാന 11 ഫോറും ഒരു സിക്സും നേടി. 71 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം 71 റണ്‍സുമായി ഷഫാലി വർമയും മന്ദാനയ്ക്കൊപ്പം നിന്നു. മീഡിയം പേസർ രേണുക സിംഗ് (10-1-28-4) ആണ് ലങ്കയെ തകർത്തത്. അമ കാഞ്ചന (47 നോട്ടൗട്ട്) ലങ്കയുടെ ടോപ് സ്കോററായി. ഇന്ത്യക്കായി മേഘ്ന സിംഗും ദീപ്തി ശർമയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
ഇന്ത്യക്കു പരന്പര
11:50 PM Jul 04, 2022 | Deepika.com