ന്യൂഡൽഹി: സമാജ്വാദി പാർട്ടിയുടെ ദേശീയ, സംസ്ഥാന, ജില്ലാ സമിതികൾ അഖിലേഷ് യാദവ് പിരിച്ചുവിട്ടു. യുവജന വിഭാഗത്തിന്റെയും വനിതാ വിഭാഗത്തിന്റെയും ദേശീയ, സംസ്ഥാന, ജില്ലാ തല സമിതികളും പിരിച്ചുവിട്ടിട്ടുണ്ട്.
എന്നാൽ, പെട്ടെന്നുള്ള നടപടിക്കു പിന്നിലെ കാരണമെന്തെന്ന് പാർട്ടി ഒൗദ്യോഗികമായി അറിയിച്ചിട്ടില്ല. സമാജ്വാദി പാർട്ടിയുടെ ഉത്തർപ്രദേശ് പ്രസിഡന്റ് നരേഷ് ഉത്തം മാത്രം പദവിയിൽ തുടരും. പാർട്ടിയുടെ കുത്തക മണ്ഡലങ്ങളായ രാംപൂരിലും അസംഗഡിലും നടന്ന ലോക്സഭ ഉപതെരഞ്ഞെടുപ്പുകളിലേറ്റ കനത്ത പരാജയമാണ് കാരണമെന്നാണ് നിഗമനം. ഒൗദ്യോഗിക ട്വിറ്റർ ഹാൻഡിലിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.