ഇറ്റാനഗർ: അരുണാചൽപ്രദേശിൽ ചൈനാ അതിർത്തിയിലുള്ള തന്ത്രപ്രധാന ബെയ്ലി പാലം മിന്നൽപ്രളയത്തിൽ ഒലിച്ചുപോയി. ഒയോംഗ് നദിയിലെ പാലമാണു തകർന്നത്. ബോർഡർ റോഡ്സ് ഓർഗൈനേഷൻ(ബിആർഒ) ആണ് ഇക്കാര്യം അറിയിച്ചത്.
ജില്ലാ ആസ്ഥാനമായ കോളോറിംഗിനെ ഡാമിനുമായി ബന്ധിപ്പിക്കുന്ന പാലമാണിത്. തകർന്ന പാലത്തിന്റെ ഭാഗം നൂറു മീറ്റർ അകലെയാണ് കണ്ടെത്തിയത്. പാലം പുനഃസ്ഥാപിക്കാനുള്ള നടപടികൾ ബിആർഒ ആരംഭിച്ചു.