ലോസ് ആഞ്ചലസ്: ഇന്ത്യയുടെ വനിതാ അത്ലറ്റ് പരുൾ ചൗധരിക്ക് 3000 മീറ്റർ ഓട്ടത്തിൽ ദേശീയ റിക്കാർഡ്. 3000 മീറ്ററിൽ ഒന്‍പത് മിനിറ്റിനുള്ളിൽ ഫിനിഷിംഗ് ലൈൻ കടക്കുന്ന ആദ്യ ഇന്ത്യക്കാരി എന്ന നേട്ടത്തോടെയാണ് പരുൾ ചൗധരി റിക്കാർഡ് കുറിച്ചതെന്നതാണ് ശ്രദ്ധേയം. ലോസ് ആഞ്ചലസിൽ നടന്ന സൗണ്ട് റണ്ണിംഗ് മീറ്റിലാണ് പരുൾ ചൗധരിയുടെ പ്രകടനം.
8:57.19 സെക്കൻഡിൽ 3000 മീറ്റർ പൂർത്തിയാക്കിയ പരുൾ ചൗധരി വെങ്കല മെഡലും സ്വന്തമാക്കി. സൂര്യ ലോഗനാഥന്റെ പേരിൽ കഴിഞ്ഞ ആറ് വർഷമായി നിലനിന്നിരുന്ന 9:04.5 സെക്കൻഡ് എന്ന ദേശീയ റിക്കാർഡാണ് പരുൾ ചൗധരി തിരുത്തിയത്. ലോസ് ആഞ്ചലസ് സൗണ്ട് റണ്ണിംഗ് മീറ്റിലെ 3000 മീറ്ററിൽ അവസാന രണ്ട് ലാപ്പ് ശേഷിക്കുന്പോൾ അഞ്ചാം സ്ഥാനത്തായിരുന്നു. തുടർന്ന് നടത്തിയ കുതിപ്പിലാണ് മൂന്നാം സ്ഥാനത്തോടെ പോഡിയം ഫിനിഷിംഗ് നടത്തിയത്. കഴിഞ്ഞ മാസം ചെന്നൈയിൽ നടന്ന ഓപ്പണ്‍ നാഷണൽസിൽ 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ സ്വർണം നേടിയ താരണാണ് പരുൾ.
റിക്കാർഡ് പരുൾ
01:04 AM Jul 04, 2022 | Deepika.com