ലണ്ടൻ: വിംബിൾഡണ്‍ ടെന്നീസ് വനിതാ സിംഗിൾസിൽ 12-ാം സീഡായ ലാത്വിയയുടെ യെലേന ഒസ്റ്റപെങ്കൊ പ്രീക്വാർട്ടറിൽ പുറത്ത്. സീഡ് ഇല്ലാത്ത ജർമനിയുടെ തജാന മരിയയാണ് മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ ഒസ്റ്റപെങ്കൊയെ കീഴടക്കിയത്. സ്കോർ: 5-7, 7-5, 7-5. ബ്രിട്ടീഷ് താരം ഹീതർ വാട്ട്സണിനെ പ്രീക്വാർട്ടറിൽ 6-2, 6-4നു കീഴടക്കിയ ജർമനിയുടെ ജൂലി നിമിയെർ ആണ് ക്വാർട്ടറിൽ തജാന മരിയയുടെ എതിരാളി.
ചെക് റിപ്പബ്ലിക്കിന്റെ മരിയെ ബൗസ്കോവയും ക്വാർട്ടറിൽ പ്രവേശിച്ചു. ഫ്രാൻസിന്റെ കരോളിൻ ഗാർസ്യയെ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ബൗസ്കോവ കീഴടക്കിയത്, 7-5, 6-2. നിമിയെർ, തജാന, ബൗസ്കോവ എന്നിവർ ഇതാദ്യമായാണ് വിംബിൾഡണ്‍ ക്വാർട്ടറിൽ പ്രവേശിക്കുന്നത്.
സാനിയ സഖ്യം ക്വാർട്ടറിൽ
മിക്സഡ് ഡബിൾസിൽ ഇന്ത്യയുടെ സാനിയ മിർസ - ക്രൊയേഷ്യയുടെ മാറ്റ് പവിക് സഖ്യം ക്വാർട്ടറിൽ. പ്രീക്വാർട്ടറിൽ സാനിയ സഖ്യത്തിനു വാക്കോവർ ലഭിച്ചു. ക്രൊയേഷ്യയുടെ ഇവാൻ ഡോഡിംഗ് - തായ് വാന്റെ ലറ്റിഷ ചാൻ സഖ്യമായിരുന്നു പ്രീക്വാർട്ടറിൽ സാനിയ - പവിക് കൂട്ടുകെട്ടിനെ പ്രീക്വാർട്ടറിൽ നേരിടേണ്ടിയിരുന്നത്.
ഒസ്റ്റപെങ്കൊ പുറത്ത്
01:04 AM Jul 04, 2022 | Deepika.com