ബംഗളൂരു: ഏജസ് ഫെഡറൽ ലൈഫ് ഇൻഷ്വറൻസ് ഐഎയു 24 അവേഴ്സ് ഏഷ്യ-ഓഷ്യാനിയ ചാന്പ്യൻഷിപ്പിൽ ഇന്ത്യൻ പുരുഷ ടീം സ്വർണവും വനിതാ ടീം വെള്ളിയും സ്വന്തമാക്കി. ബംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന അൾട്രാ റണ്ണിംഗ് ചാന്പ്യൻഷിപ്പിൽ അമർ സിംഗ് ദേവന്ദയുടെ നേതൃത്വത്തിൽ ഇറങ്ങിയ പുരുഷ ടീം നിശ്ചിത 24 മണിക്കൂറിനുള്ളിൽ ആകെ 739.959 കിലോമീറ്റർ ദൂരം താണ്ടിയാണ് സ്വർണം നേടിയത്.
അമർ സിംഗ് 258.418 കിലോമീറ്റർ ദൂരത്തോടെ ചാന്പ്യൻഷിപ്പിലെ മികച്ച വ്യക്തിഗത പ്രകടനം നടത്തി. സൗരവ് കുമാർ രഞ്ജൻ (242.564), ജിനോ ആന്റണി (238.977) എന്നിവരും ഇന്ത്യയുടെ നേട്ടത്തിന് കരുത്ത് പകർന്നു. ഓസ്ട്രേലിയ (628.405), ചൈനീസ് തായ്പേയ് (563.591) ടീമുകക്കാണ് വെള്ളിയും വെങ്കലവും.
ഇന്ത്യൻ വനിതാ ടീം 570.70 കി.മീ പ്രകടനത്തോടെയാണ് വെള്ളി സ്വന്തമാക്കിയത്. ഓസ്ട്രേലിയ (607.63) സ്വർണവും ചൈനീസ് തായ്പേയ് (529.082) വെങ്കലവും കരസ്ഥമാക്കി. വനിതാ വ്യക്തിഗത വിഭാഗത്തിൽ തായ്പേയിയുടെ കുവാൻ ജു ലിൻ (216.877 കി.മീ) ഒന്നാം സ്ഥാനം നേടി.
അൾട്രാറണ് ചാന്പ്യൻഷിപ്പ്: ഇന്ത്യക്കു സ്വർണം
01:04 AM Jul 04, 2022 | Deepika.com