ന്യൂഡൽഹി: എസ്എഫ്ഐ പ്രവർത്തകർ എംപി ഓഫീസ് ആക്രമിച്ചതുമായി ബന്ധപ്പെട്ടു വയനാട്ടിൽ രാഹുൽ ഗാന്ധി മാധ്യമങ്ങൾക്കു നൽകിയ പ്രതികരണം ഉദയ്പുരിലെ കൊലപാതകവുമായി ബന്ധപ്പെടുത്തി ബിജെപി നേതാക്കളും പ്രവർത്തകരും വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നത് അവസാനിപ്പിച്ചു മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ബിജെപി അധ്യക്ഷന് കോണ്ഗ്രസ് കത്തയച്ചു.
ഉടൻ ക്ഷമ ചോദിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് കോണ്ഗ്രസ് നേതാവ് ജയറാം രമേശ് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി. വെള്ളിയാഴ്ച രാത്രി ഒമ്പതിന് സീ ന്യൂസ് സംപ്രേഷണം ചെയ്ത വീഡിയോയാണ് തെറ്റാണെന്നറിഞ്ഞിട്ടും ബിജെപി നേതാക്കൾ പ്രചരിപ്പിക്കുന്നത്. വീഡിയോ വ്യാജമായതുകൊണ്ടാണു മറ്റു ചാനലുകളിൽ വരാത്തത്. സീ ചാനലിനെതിരേ നിയമനടപടി ആരംഭിച്ചതായും കത്തിൽ പറയുന്നു.