ലണ്ടൻ: വിംബിൾഡണ്‍ ടെന്നീസ് വനിതാ സിംഗിൾസിൽ ലോക ഒന്നാം നന്പർ താരമായ പോളണ്ടിന്റെ ഇഗ ഷ്യാങ്ടെക് മൂന്നാം റൗണ്ടിൽ പുറത്ത്. ഫ്രാൻസിന്റെ അലീസി കോർനെറ്റിനോട് നേരിട്ടുള്ള സെറ്റുകൾക്കായണ് ഷ്യാങ്ടെക് പരാജയപ്പെട്ടത്. സ്കോർ: 6-4, 6-2.
വനിതാ സിംഗിൾസിൽ അഞ്ചാം സീഡ് ഗ്രീസിന്റെ മരിയ സക്കാരിയെ ജർമനിയുടെ ടാറ്റിയാന മരിയ 6-3, 7-5ന് അട്ടിമറിച്ചു. 103-ാം റാങ്കുകാരിയായ ജർമൻതാരം രണ്ടു മക്കളുടെ അമ്മയാണ്. വിംബിൾഡണിൽ ഈ നൂറ്റാണ്ടിൽ പ്രീക്വാർട്ടറിലെത്തുന്ന രണ്ടു മക്കളുള്ള ആദ്യത്തെ അമ്മയാണ് ഈ 34കാരി. മൂന്നാം റൗണ്ടിൽ ജർമനിയുടെ എയ്ഞ്ചലിക് കെർബറെ 6-4, 7-5ന് ബെൽജിയത്തിന്റെ എലിസ് മെർട്ടൻസ് അട്ടിമറിച്ചു. സീഡ് ചെയ്യപ്പെടാത്ത ഓസ്ട്രേലിയൻ താരം ചെക് റിപ്പബ്ലിക്കിന്റെ 13-ാം സീഡ് ബർബറ ക്രെജികോവയെ 2-6, 6-4, 6-3ന് പരാജയപ്പെടുത്തി. അമേരിക്കൻതാരങ്ങൾ ഏറ്റുമുട്ടിയ മത്സരത്തിൽ 11-ാം സീഡ് കൊക്കോ ഗാഫിനെ 20-ാം സീഡ് അമാൻഡ അനിസിമോവ കീഴടക്കി.
പുരുഷ സിംഗിൾസിൽ അഞ്ചാം സീഡ് സ്പെയ്നിന്റെ കാർലോസ് അലകറാസ് ഒന്‍പതാം സീഡ് ബ്രിട്ടന്റെ കാമറൂണ്‍ നോറി തുടങ്ങിയവർ പ്രീക്വാർട്ടറിലെത്തി.
ഷ്യാങ്ടെക് പുറത്ത്
01:26 AM Jul 03, 2022 | Deepika.com