അനീഷ, ശ്രീകല ഇന്ത്യൻ ടീമിൽ
01:26 AM Jul 03, 2022 | Deepika.com
കോട്ടയം: അഞ്ചാമത് ഫിബ 3x3 ഏഷ്യ കപ്പ് ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിനുള്ള ഇന്ത്യൻ വനിതാ ടീമിൽ രണ്ടു മലയാളികൾ ഇടംപിടിച്ചു. കെഎസ്ഇബിയുടെ താരങ്ങളായ ആർ. ശ്രീകല, അനീഷ ക്ലീറ്റസ് എന്നിവരാണ് ഇന്ത്യൻ ടീമിൽ ഉൾപ്പെട്ടത്. ഗ്രൂപ്പ് ഡിയിൽ പാലസ്തീൻ, ന്യൂസിലൻഡ് എന്നീ ടീമുകൾക്കൊപ്പമാണ് ഇന്ത്യ. ഏഷ്യ കപ്പ് ചാന്പ്യന്മാർക്ക് 2023 ഫിബ 3x3 ലോകകപ്പിന് നേരിട്ട് പ്രവേശനം ലഭിക്കും.