ചാമ്പ്യന്‍സ് ബോട്ട് ലീഗ്
01:26 AM Jul 03, 2022 | Deepika.com
കൊച്ചി: ഐപിഎല്‍ മാതൃകയിലുള്ള ചുണ്ടന് വള്ളങ്ങളുടെ മത്സരമായ ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) രണ്ടാം ലക്കത്തിന് സെപ്റ്റംബര്‍ നാലിന് നെഹ്റുട്രോഫി ജലമേളയോടനുബന്ധിച്ച് ആലപ്പുഴ പുന്നമടക്കായലില്‍ തുടക്കമാകും. നവംബര്‍ 16ന് കൊല്ലത്തു നടക്കുന്ന പ്രസിഡന്റ്സ് ട്രോഫിയോടെ സമാപിക്കും. 12 വേദികളിലായാണ് മത്സരം.