പാരീസ്: ബ്രസീൽ സൂപ്പർ ഫുട്ബോളർ നെയ്മർ ഫ്രഞ്ച് ക്ലബ്ബായ പാരി സാൻ ഷെർമയ്ൻ വിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. നെയ്മർ പുറത്തുപോകുന്നതിൽ പിഎസ്ജിക്ക് താത്പര്യം ഉണ്ടെന്ന് തെളിഞ്ഞതോടെയാണിത്.
ഇക്കാര്യം മനസിലാക്കിയ നെയ്മർ ഇംഗ്ലീഷ് ക്ലബ് ചെൽസി അടക്കമുള്ള ക്ലബ്ബുകളുമായി സംസാരിക്കാൻ വാതിൽ തുറന്നതായും റിപ്പോർട്ടുണ്ട്.222 മില്യണ്‍ യൂറോ (1824 കോടി രൂപ) എന്ന ലോക റിക്കാർഡ് ട്രാൻസ്ഫർ തുകയ്ക്കാണ് സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണയിൽ നിന്ന് 2017ൽ പിഎസ്ജി നെയ്മറിനെ സ്വന്തമാക്കിയത്. 2021ൽ നാലു വർഷത്തേക്കു കൂടി നെയ്മറുമായുള്ള കരാർ പിഎസ്ജി പുതുക്കിയിരുന്നു.
നെയ്മർ പിഎസ്ജി വിടാൻ താത്പര്യം കാണിച്ചതോടെ പഴയ ക്ലബ്ബായ ബാഴ്സലോണ, ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡ് തുടങ്ങിയവയെല്ലാം രംഗത്തെത്തിയിട്ടുണ്ടെന്നും സൂചനയുണ്ട്.
പിഎസ്ജിക്കായി 144 മത്സരങ്ങളിൽനിന്ന് 100 ഗോളും 60 അസിസ്റ്റും നെയ്മറിന്റെ പേരിലുണ്ട്. ബാഴ്സയ്ക്കൊപ്പം 186 മത്സരങ്ങളിൽ 105 ഗോളും 76 അസിസ്റ്റുമാണുള്ളത്.
നെയ്മർ ചെൽസിയിലേക്ക്
11:41 PM Jul 01, 2022 | Deepika.com