അങ്കാറ: ഗ്രീസുമായി യുദ്ധത്തിനു തുർക്കിക്കു പദ്ധതിയില്ലെന്നു പ്രസിഡന്റ് തയിപ് എർദോഗൻ. ഗ്രീസ് വ്യോമാതിർത്തി ലംഘിച്ചെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് എർദോഗന്റെ പരാമർശം. 147 തവണ ഗ്രീസ് വ്യോമാതിർത്തി ലംഘിച്ചെന്നും എർദോഗൻ കുറ്റപ്പെടുത്തി.