ന്യൂഡൽഹി: കൊടുംചൂടിന് ആശ്വാസമായി ഡൽഹിയിൽ മണ്‍സൂണ്‍ മഴയെത്തി. ഇന്നലെ ഡൽഹിയിൽ ലഭിച്ച കനത്ത മഴയിൽ വിമാനയാത്രക്കാർക്ക് ഉൾപ്പെടെ തടസം നേരിട്ടു.
വേനൽച്ചൂടിൽ 40 ഡിഗ്രിക്ക ു മുകളിലായിരുന്ന താപനില 27 ഡിഗ്രിയായി കുറഞ്ഞു. കനത്ത മഴയെത്തുടർന്ന് ഡൽഹിയിലേക്കു വരികയായിരുന്ന രണ്ടു വിമാനങ്ങൾ വഴി തിരിച്ചുവിട്ടു.
യാത്രാസമയത്തിൽ മാറ്റമുണ്ടാകുന്നതു യാത്രക്കാർ ശ്രദ്ധിക്കണമെന്ന് വിമാനക്കന്പനികൾ നിർദേശം നൽകി. റോഡ് ഗതാഗതം തടസപ്പെട്ട സാഹചര്യത്തിൽ ഡൽഹി പോലീസ് ട്രാഫിക് നിർദേശങ്ങൾ പുറത്തിറക്കി.
തെക്കുപടിഞ്ഞാറൻ മണ്‍സൂണിന്റെ സാന്നിധ്യമാണ് മഴയ്ക്കു കാരണമെന്നു വ്യക്തമാക്കിയ കാലാവസ്ഥാനിരീക്ഷണ ക്രേന്ദ്രം ഡൽഹിക്കു പുറമേ ഉത്തർപ്രദേശ്, ഹിമാചൽപ്രദേശ്, പഞ്ചാബ്, ഹരിയാന, ജമ്മു -കാഷ്മീർ എന്നിവിടങ്ങളിലും മണ്‍സൂണ്‍ എത്തിയതായി വ്യക്തമാക്കി. അടുത്ത പത്തു ദിവസവും ഡൽഹിയിൽ മഴ ലഭിക്കുമെന്നാണു കാലാവസ്ഥാ പ്രവചനം.