ന്യൂഡൽഹി: ഇന്ത്യൻ വനിതാ അണ്ടർ 17 ഫുട്ബോൾ ടീമിന്റെ പരിശീലക സംഘത്തിലുണ്ടായിരുന്ന ആളെ പുറത്താക്കി.
2022 ഫിഫ അണ്ടർ 17 ലോകകപ്പിനു തയാറെടുക്കുന്നതിന്റെ ഭാഗമായി യൂറോപ്യൻ പര്യടനം നടത്തുന്ന ടീമിലെ പരിശീലകനെയാണ് പുറത്താക്കിയത്. ടീം അംഗത്തോട് മോശമായി പെരുമാറിയതിന്റെ പേരിലാണ് നടപടി. നിലവിൽ നോർവേയിലാണ് ഇന്ത്യയുടെ അണ്ടർ 17 വനിതാ ടീം.
ഒക്ടോബർ 11 മുതൽ 30വരെ ഇന്ത്യയിലാണ് 2022 ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്ബോൾ. ആതിഥേയരായ ഇന്ത്യ ഗ്രൂപ്പ് എയിലാണ്. ബ്രസീൽ, അമേരിക്ക, മൊറോക്കോ ടീമുകളാണ് ഗ്രൂപ്പിൽ ഇന്ത്യക്കൊപ്പം. ഒക്ടോബർ 11 ന് അമേരിക്കയ്ക്ക് എതിരേയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
അണ്ടർ-17 കോച്ചിനെ പുറത്താക്കി
12:41 AM Jul 01, 2022 | Deepika.com