ലണ്ടൻ: 2022 വിംബിൾഡണ്‍ ടെന്നീസിൽ ബ്രിട്ടീഷ് സന്തോഷം. 1984നുശേഷം ആദ്യമായി 10 ബ്രിട്ടീഷ് താരങ്ങൾ രണ്ടാം റൗണ്ടിൽ പ്രവേശിച്ചു.
എന്നാൽ, രണ്ടാം റൗണ്ട് കടന്നു മുന്നേറാൻ വനിതാ സിംഗിൾസിൽ സാധിച്ചത് വൈൽഡ് കാർഡ് എൻട്രിയായി എത്തിയ കെയ്റ്റ് ബോൾട്ടറിനും ഹീതർ വാട്ട്സണും മാത്രം. പുരുഷ സിംഗിൾസിൽ കാമറൂണ്‍ നോറെ മാത്രമാണ് മൂന്നാം റൗണ്ടിൽ കടന്നത്.
വനിതാ സിംഗിൾസിൽ ബ്രിട്ടീഷ് പ്രതീക്ഷയായിരുന്ന എമ്മ റാഡുകാനു, പുരുഷ സിംഗിൾസിൽ ആൻഡി മുറെ, അലസ്റ്റെയർ ഗ്രെ, ലിയാം ബ്രോഡി, റയാൻ പെനിസ്റ്റണ് തുടങ്ങിയവരെല്ലാം രണ്ടാം റൗണ്ടിൽ പുറത്തായി.
വിംബിൾഡണിൽ ബ്രിട്ടീഷ് സന്തോഷം
12:41 AM Jul 01, 2022 | Deepika.com