ന്യൂഡൽഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഓഗസ്റ്റ് ആറിനെന്ന് ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറിന്റെ നേതൃത്വത്തിൽ ഇന്നലെ ചേർന്ന തെരഞ്ഞെടുപ്പ് പാനൽ യോഗത്തിനു പിന്നാലെയാണ് തീയതി പ്രഖ്യാപിച്ചത്.
ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിന്റെ കാലാവധി ഓഗസ്റ്റ് പത്തിന് അവസാനിക്കും. ജൂലൈ അഞ്ചിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങും. ജൂലൈ 19 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. പാർലമെന്റിന്റെ ഇരുസഭകളിലെയും അംഗങ്ങൾ അടങ്ങുന്ന ഇലക്ടറൽ കോളജാണ് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്.
ഇരുസഭകളിൽ നിന്നുമായുള്ള 788 അംഗങ്ങളാണ് തെരഞ്ഞെടുപ്പിലെ വോട്ടർമാർ. ഉപരാഷ്ട്രപതി സ്ഥാനത്തേക്കു മത്സരിക്കുന്നവർക്ക് 35 വയസെന്ന കുറഞ്ഞ പ്രായപരിധി ഉൾപ്പെടെയുള്ള നിബന്ധനകൾ ബാധകമാണ്.