ന്യൂഡൽഹി: മതനിന്ദയുടെ പേരിൽ ബിജെപിയിൽനിന്ന് പുറത്താക്കപ്പെട്ട നവീൻ ജിൻഡാലിന് ഉദയ്പുർ സംഭവത്തിന്റെ പിറ്റേന്ന് വധഭീഷണി.
ഉദയ്പുരിൽ തയ്യൽക്കാരനായ കനയ്യലാലിനെ കഴുത്തറത്തുകൊല്ലുന്നതിന്റെ വീഡിയോ ഉൾപ്പെടെ ചേർത്തുള്ള ഭീഷണിയാണ് ഇ മെയിലിലൂടെ ലഭിച്ചത്. ഇതേത്തുടർന്ന് തനിക്കും കുടുംബത്തിനും സുരക്ഷ ഒരുക്കണമെന്ന് ബിജെപി ഡൽഹി ഘടകം മുൻ മേധാവിയായ നവീൻ ജിൻഡാൽ പോലീസിനെ സമീപിച്ചു.
ഇന്നലെ രാവിലെ ആറേമുക്കാലോടെയാണ് മൂന്ന് ഈ മെയിലുകൾ നവീൻ ജിൻഡാലിനു ലഭിച്ചത്. സമൂഹമാധ്യമങ്ങളിലൂടെയും ഫോണിലൂടെയും നൂറുകണക്കിന് ഭീഷണിസന്ദേശങ്ങളാണ് ലഭിക്കുന്നതെന്ന് നവീൻ ജിൻഡൽ പറഞ്ഞു.
മതനിന്ദയുടെ പേരിൽ ബിജെപി ഡൽഹിഘടകം മാധ്യമവിഭാഗം തലവനായ നവീൻ ജിൻഡാലിനെ കഴിഞ്ഞമാസമാണ് ബിജെപിയിൽനിന്ന് പുറത്താക്കിയത്. ദേശീയവക്താവ് നൂപുർ ശർമയെയും ഇതോടൊപ്പം പുറത്താക്കിയിരുന്നു.