ക്വലാലംപുർ: മലേഷ്യൻ ഓപ്പണ്‍ ബാഡ്മിന്റണ്‍ വനിതാ സിംഗിൾസിൽ ഇന്ത്യയുടെ പി.വി. സിന്ധു രണ്ടാം റൗണ്ടിൽ. തായ്ലൻഡിന്റെ ചൊചുവോംഗിനെ നേരിട്ടുള്ള ഗെയിമിനു കീഴടക്കിയാണ് സിന്ധു രണ്ടാം റൗണ്ടിൽ പ്രവേശിച്ചത്.
സ്കോർ: 21-13, 21-17. അതേസമയം, സൈന നെഹ്വാൾ ആദ്യ റൗണ്ടിൽ പുറത്തായി. അമേരിക്കയുടെ ഐറിസ് വാങിനോടായിരുന്നു സൈനയുടെ തോൽവി, 18-21, 17-21.
പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ പി. കശ്യപ് രണ്ടാം റൗണ്ടിൽ. കൊറിയയുടെ ഹ്യൂ ക്വാങ് ഹീയെയാണ് കശ്യപ് ആദ്യ റൗണ്ടിൽ കീഴടക്കിയത്. സ്കോർ: 21-12, 21-17. ബി. സായ്പ്രണീതും ആദ്യ റൗണ്ടിൽ പുറത്തായി.
സിന്ധു, കശ്യപ് മുന്നോട്ട്; സൈന പുറത്ത്
01:00 AM Jun 30, 2022 | Deepika.com