ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ വ്യവസായ ഗ്രൂപ്പായ റിലയൻസിൽ തലമുറമാറ്റം. റിലയൻസ് ഇൻഡസ്ട്രീസിന്റെ കീഴിലുള്ള റിലയൻസ് ജിയോയുടെ ചെയർമാനായി ആകാശ് അംബാനി നിയമിതനായി. പിതാവ് മുകേഷ് അംബാനി സ്ഥാനമൊഴിഞ്ഞാണ് ആകാശിനെ ചെയർമാനാക്കിയത്.
കഴിഞ്ഞ ദിവസം ചേർന്ന ഡയറക്ടർ ബോർഡാണ് മാറ്റത്തിന് അംഗീകാരം നൽകിയത്. 2014ലാണ് ആകാശ് ജിയോയിൽ ചേർന്നത്. നിലവിൽ നോൺ എക്സിക്യുട്ടീവ് ഡയറക്ടറാണ് ആകാശ്. പങ്കജ് മോഹൻ പവാറിനെ കമ്പനിയുടെ പുതിയ മാനേജിംഗ് ഡയറക്ടറായും നിയമിച്ചിട്ടുണ്ട്.
മുപ്പതുകാരനായ ആകാശ് അമേരിക്കയിലെ ബ്രൗൺ യൂണിവേഴ്സിറ്റിയിൽനിന്നാണ് ബിരുദം നേടിയത്. 2017ൽ ജിയോ ഫോൺ തുടങ്ങിയതു മുതൽ കമ്പനിയിൽ ആകാശ് സജീവമായിരുന്നു. 41 കോടി ഉപയോ ക്താക്കളുള്ള ജിയോ ആണ് രാജ്യത്തെ മുൻനിര സേവനദാതാക്കൾ.