അബുദാബി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കാൻ ചർച്ചയിൽ തീരുമാനമായി.
ജർമനിയിൽ നടന്ന ജി 7 ഉച്ചകോടിയിൽ പങ്കെടുത്തു മടങ്ങവേയാണ് മോദി യുഎഇയിലെത്തിയത്. മുൻ യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലിഫ ബിൻ സയിദ് അൽ നഹ്യാന്റെ നിര്യാണത്തിൽ മോദി അനുശോചനം രേഖപ്പെടുത്തി. മേയ് 13നാണു ഷെയ്ഖ് ഖലിഫ അന്തരിച്ചത്.