കൊച്ചി: അഞ്ചുതവണ ലോക ചെസ് ചാമ്പ്യനായ വിശ്വനാഥന് ആനന്ദ് ഇന്ന് കൊച്ചിയില്‍. 44ാമത് ചെസ് ഒളിമ്പ്യാഡിന്റെ പ്രചാരണാര്‍ഥം ചെസ് അസോസിയേഷന് കേരള അഖിലേന്ത്യാ ചെസ് ഫെഡറേഷനുമായി സഹകരിച്ചു
വൈറ്റില മെര്‍മെയ്ഡ് ഹോട്ടലില്‍ നടത്തുന്ന പരിപാടിയിൽ അദ്ദേഹം പങ്കെടുക്കുകയും മാധ്യമങ്ങളുമായി സംവദിക്കുകയും ചെയ്യും. ഗ്രാന്‍ഡ് മാസ്റ്റര്‍ ജി. ആകാശ് സംസ്ഥാന തല ചാമ്പ്യന്‍ഷിപ്പുകളിലെ വിവിധ കാറ്റഗറി മത്സരങ്ങളിലെ ജേതാക്കളുമായി സൈമുള്‍ട്ടേനിയസ് ചെസ് എക്സിബിഷന് മത്സരവും നടത്തും. അഖിലേന്ത്യാ ചെസ് ഫെഡറേഷന് ജോയിന്റ് സെക്രട്ടറി രാജേഷ് നാട്ടകം പങ്കെടുക്കും.
വിശ്വനാഥന് ആനന്ദ് ഇന്ന് കൊച്ചിയില്‍
12:03 AM Jun 29, 2022 | Deepika.com