ലണ്ടൻ: വിംബിൾഡണ്‍ ടെന്നീസ് പുരുഷ സിംഗിൾസിൽ നിലവിലെ ചാന്പ്യനായ സെർബിയയുടെ നൊവാക് ജോക്കോവിച്ച് രണ്ടാം റൗണ്ടിൽ. ആദ്യറൗണ്ടിൽ ദക്ഷിണകൊറിയയുടെ ക്വോണ്‍ സൂണ്‍ വൂവിനെ നാല് സെറ്റ് നീണ്ട പോരാട്ടത്തിൽ ജോക്കോവിച്ച് കീഴടക്കി. സ്കോർ: 6-3, 3-6, 6-3, 6-4. മൂന്നാം സീഡായ നോർവെയുടെ കാസ്പർ റൂഡും രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. സ്പെയിനിന്റെ ആൽബെർട്ട് റാമോസ് വിനോളസിനെ കീഴടക്കിയായിരുന്നു റൂഡിന്റെ മുന്നേറ്റം.
സ്കോർ: 7-6 (7-1), 7-6 (11-9), 6-2. ബ്രിട്ടീഷ് താരം കാമറൂണ്‍ നോറെ, സ്പാനിഷ് താരം മ്യൂണർ, അമേരിക്കയുടെ ടോമി പോൾ, ഫ്രാൻസിസ് തിയാഫൊ തുടങ്ങിയവരും രണ്ടാം റൗണ്ടിലേക്കു മുന്നേറി.
വനിതാ സിംഗിൾസിൽ ടുണീഷ്യയുടെ മൂന്നാം സീഡായ ഒണ്‍സ് ജബേർ രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. സ്വീഡന്റെ മിർജാം ജോർക്ലൗഡിനെ നേരിട്ടുള്ള സെറ്റുകൾക്കു കീഴടക്കിയാണ് ജബേറിന്റെ ജയം, 6-1, 6-3. യുക്രെയ്നിന്റെ ലെസ്യ സുറെങ്കൊ, അൻഹെലിന കലിനിന തുടങ്ങിയവരും രണ്ടാം റൗണ്ടിൽ പ്രവേശിച്ചിട്ടുണ്ട്.
ജോക്കോ, റൂഡ് ജയിച്ചു
02:24 AM Jun 28, 2022 | Deepika.com