ദാംബുള്ള: ശ്രീലങ്കൻ വനിതകൾക്ക് എതിരായ മൂന്നാം ട്വന്റി-20 ക്രിക്കറ്റിൽ ഇന്ത്യൻ വനിതകൾക്ക് തോൽവി. 18 പന്ത് ബാക്കിനിൽക്കേ ഏഴ് വിക്കറ്റിനായിരുന്നു ശ്രീലങ്കയുടെ ജയം. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ 2-1ന് പരന്പര സ്വന്തമാക്കി. സ്കോർ: ഇന്ത്യ 20 ഓവറിൽ 138/5. ശ്രീലങ്ക 17 ഓവറിൽ 141/3.
ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. ഇന്ത്യക്കായി സ്മൃതി മന്ദാന (21 പന്തിൽ 22), ജെമീമ റോഡ്രിഗസ് (30 പന്തിൽ 33), ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (33 പന്തിൽ 39 നോട്ടൗട്ട്) എന്നിവർ തിളങ്ങി. ശ്രീലങ്കയ്ക്കായി ക്യാപ്റ്റൻ ചാമരി അട്ടപ്പട്ടു (48 പന്തിൽ 80*) തിളങ്ങി. ചാമരി ആണ് പ്ലെയർ ഓഫ് ദ മാച്ച്. ഹർമൻപ്രീത് കൗർ ആണ് പ്ലെയർ ഓഫ് ദ സീരീസ്.
ഇന്ത്യക്കു തോൽവി
02:24 AM Jun 28, 2022 | Deepika.com