വോളി: ഇന്ത്യക്ക് രണ്ടാം ജയം
12:19 AM Jun 26, 2022 | Deepika.com
ബാങ്കോക്ക്: മൂന്നാമത് ഏഷ്യൻ വോളിബോൾ കോണ്‍ഫെഡറേഷൻ വനിതാ ചലഞ്ച് കപ്പിൽ ഇന്ത്യക്ക് തുടർച്ചയായ രണ്ടാം ജയം. സിംഗിൾ റൗണ്ട് റോബിൻ രീതിയിൽ നടക്കുന്ന ടൂർണമെന്റിൽ ഉസ്ബക്കിസ്ഥാനെ നേരിട്ടുള്ള സെറ്റുകൾക്കാണ് ഇന്ത്യ കീഴടക്കിയത്. സ്കോർ: 25-16, 25-13, 25-16. ഇന്ത്യക്കായി കെ.പി. അനുശ്രീ, ക്യാപ്റ്റൻ നിർമൽ എന്നിവർ ആക്രമണം നയിച്ചു.