+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗുജറാത്ത് കലാപം മോദിയെ വേട്ടയാടിയെന്ന് അമിത് ഷാ

ന്യൂ​ഡ​ൽ​ഹി: ഗു​ജ​റാ​ത്ത് ക​ലാ​പ​ത്തി​ന്‍റെ പേ​രി​ൽ മോ​ദി​യെ 19 വ​ർ​ഷ​മാ​യി വേ​ട്ട​യാ​ടു​ക​യാ​യി​രു​ന്നെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​രമ​ന്ത്രി അ​മി​ത് ഷാ. ​ബി​ജെ​പി നേ​താ​വു കൂ​ടി​യാ​യ പ്ര​ധാ​ന​മ​ന്ത്രി​
ഗുജറാത്ത് കലാപം മോദിയെ വേട്ടയാടിയെന്ന് അമിത് ഷാ
ന്യൂ​ഡ​ൽ​ഹി: ഗു​ജ​റാ​ത്ത് ക​ലാ​പ​ത്തി​ന്‍റെ പേ​രി​ൽ മോ​ദി​യെ 19 വ​ർ​ഷ​മാ​യി വേ​ട്ട​യാ​ടു​ക​യാ​യി​രു​ന്നെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​രമ​ന്ത്രി അ​മി​ത് ഷാ. ​ബി​ജെ​പി നേ​താ​വു കൂ​ടി​യാ​യ പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രേ കോ​ട​തി​യി​ൽ കേ​സ് ന​ട​ക്കു​ന്പോ​ഴും കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ളു​ടേ​തുപോ​ലെ ബി​ജെ​പി നേ​താ​ക്ക​ൾ പ്ര​തി​ഷേ​ധനാ​ട​കം ന​ട​ത്തി​യി​ല്ലെ​ന്നും അ​മി​ത് ഷാ ​പ​റ​ഞ്ഞു.

സ​ത്യ​ത്തി​ന്‍റെ ഭാ​ഗ​ത്താ​യി​രു​ന്നി​ട്ടും നി​യ​മ​ന​ട​പ​ടി​ക​ൾ നേ​രി​ടു​ന്ന​തി​നാ​ൽ ആ​രോ​പ​ണ​ങ്ങ​ൾ​ക്കു മ​റു​പ​ടി ന​ൽ​കാ​നാ​കാ​തെ ന​രേ​ന്ദ്ര മോ​ദി ബു​ദ്ധി​മു​ട്ടു​ന്ന​ത് ക​ണ്ടി​ട്ടു​ണ്ട്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മോ​ദി​യെ​യും ചോ​ദ്യംചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ളെ മാ​നി​ച്ച് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ​വു​മാ​യി തെ​രു​വി​ലി​റ​ങ്ങി​യി​ല്ല. കേ​സി​ൽ താ​ൻ ഉ​ൾ​പ്പെ​ടെ അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ടെ​ന്നും അ​മി​ത് ഷാ ​പ​റ​ഞ്ഞു. ഗു​ജ​റാ​ത്ത് ക​ലാ​പ​ത്തി​ൽ മോ​ദി​ക്ക് ക്ലീ​ൻ ചി​റ്റ് ന​ൽ​കി​യ സു​പ്രീം​കോ​ട​തി വി​ധി​യെത്തുട​ർ​ന്നു​ള്ള വാ​ർ​ത്താ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​മി​ത് ഷാ​യു​ടെ പ്ര​സ്താ​വ​ന.

ക​ലാ​പമു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഗു​ജ​റാ​ത്ത് സ​ർ​ക്കാ​ർ സൈ​ന്യ​ത്തെ വി​ന്യ​സി​ക്കു​ന്ന​തി​ൽ കാ​ല​താ​മ​സം വ​രു​ത്തി​യെ​ന്നു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ അ​മി​ത് ഷാ ​നി​ര​സി​ച്ചു. ക​ലാ​പ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട കോ​ണ്‍ഗ്ര​സ് എം​പി​യു​ടെ ഭാ​ര്യ, പ്ര​ത്യേ​ക അ​ന്വേ​ഷ​ണസം​ഘം കു​റ്റവി​മു​ക്ത​നാ​ക്കി​യ മോ​ദി​ക്കെതി​രേ ന​ൽ​കി​യ ഹ​ർ​ജി അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണ്.

മ​റ്റു​ള്ള​വ​രു​ടെ നി​ർ​ദേ​ശ​ങ്ങ​ൾക്ക​നു​സ​രി​ച്ച് നി​യ​മസം​വി​ധാ​ന​ങ്ങ​ൾ ദു​രു​പ​യോ​ഗം ചെ​യ്ത​വ​ർ​ക്കെതി​രേ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കോ​ട​തി പ​റ​ഞ്ഞ​താ​യും അ​മി​ത് ഷാ ​കൂ​ട്ടി​ച്ചേ​ർ​ത്തു.