ടെഹ്റാൻ: ഇറാനിലെ ഹോർമോസ്ഗൻ പ്രവിശ്യയിലുണ്ടായ ഭൂചലനത്തിൽ ഒരാൾ മരിച്ചു, 31 പേർക്കു പരിക്കേറ്റു. ശനിയാഴ്ച രാവിലെ എട്ടോടെയാണ് റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്.