+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തപ​ൻ കു​മാ​ർ ദേ​ക്ക ഐബി മേ​ധാ​വി

ന്യൂ​ഡ​ൽ​ഹി: ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ മേ​ധാ​വി​യാ​യി ത​പ​ൻ കു​മാ​ർ ദേ​ക്ക ചു​മ​ത​ല​യേ​ൽ​ക്കും. ഹി​മാ​ച​ൽ പ്ര​ദേ​ശ് കേ​ഡ​റി​ലെ 1988 ബാ​ച്ച് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ത​പ​ൻ കു​മാ​ർ ദേ​ക്ക. ര​ണ്ടു വ​ർ​ഷ​ത്തെ
തപ​ൻ കു​മാ​ർ ദേ​ക്ക ഐബി മേ​ധാ​വി
ന്യൂ​ഡ​ൽ​ഹി: ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ മേ​ധാ​വി​യാ​യി ത​പ​ൻ കു​മാ​ർ ദേ​ക്ക ചു​മ​ത​ല​യേ​ൽ​ക്കും. ഹി​മാ​ച​ൽ പ്ര​ദേ​ശ് കേ​ഡ​റി​ലെ 1988 ബാ​ച്ച് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ത​പ​ൻ കു​മാ​ർ ദേ​ക്ക. ര​ണ്ടു വ​ർ​ഷ​ത്തെ നി​യ​മ​ന കാ​ല​യ​ള​വി​ൽ 30ന് ​ഇ​ദ്ദേ​ഹം ചു​മ​ത​ല​യേ​ൽ​ക്കും.

ഐ​ബി ത​ല​പ്പ​ത്തെ​ത്തു​ന്ന ത​പ​ൻ കു​മാ​ർ ദേ​ക്ക നി​ല​വി​ൽ ഐ​ബി​യു​ടെ ത​ന്നെ ഓ​പ്പ​റേ​ഷ​ൻ​സ് ഡെ​സ്കി​ന്‍റെ ത​ല​വ​നാ​ണ്. ഇ​ന്‍റ​ലി​ജ​ൻ​സ് ഏ​ജ​ൻ​സി​യാ​യ റി​സ​ർ​ച്ച് ആ​ൻ​ഡ് അ​നാ​ലി​സി​സ് വിം​ഗ് (റോ) ​സെ​ക്ര​ട്ട​റി സാ​മ​ന്ത് കു​മാ​ർ ഗോ​യ​ലി​ന്‍റെ കാ​ലാ​വ​ധി ഒ​രു വ​ർ​ഷം കൂ​ടി നീ​ട്ടാ​നും സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. പ​ഞ്ചാ​ബ് കേ​ഡ​റി​ലെ 1984 ബാ​ച്ച് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഗോ​യ​ലി​ന്‍റെ കാ​ലാ​വ​ധി 2023 ജൂ​ണ്‍ 30ന് ​അ​വ​സാ​നി​ക്കും.