ബംഗളൂരു: ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡി(എൻഎസ്ഐഎൽ)നു വേണ്ടി ഇസ്രോ നിർമിച്ച ജിസാറ്റ് -24 വാർത്താവിനിമയ ഉപഗ്രഹം ഫ്രഞ്ച് ഗയാനയിൽനിന്നു വിജയകരമായി വിക്ഷേപിച്ചു. ഇസ്രോയുടെ വാണിജ്യവിഭാഗമാണ് എൻഎസ്ഐഎൽ. ഉപഗ്രഹത്തിന്റെ സന്പൂർണശേഷിയും ഡിടിഎച്ച് സേവനദാതാക്കളായ ടാറ്റാ പ്ലേ വാടകയ്ക്ക് എടുത്തു.
24- കെയു ബാൻഡ് വാർത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്-24 ന് 4180 കിലോഗ്രാം ഭാരമാണുള്ളത്. ഫ്രഞ്ച് സ്പേസ് കന്പനിയായ ഏരിയൻസ്പേസിന്റെ ഏരിയൻ- അഞ്ചിൽ (വിഎ275 ഫ്ലൈറ്റ്) മലേഷ്യൻ ഉപഗ്രഹം മിയാസാറ്റ്-3ഡിക്കൊപ്പമാണ് ജിസാറ്റ്- 24 ഭ്രമണപഥത്തിലെത്തിയത്. ഇന്നലത്തെ വിക്ഷേപണം വിജയകരമായിരുന്നെന്ന് ഇസ്രോ ചെയർമാൻ ഡോ. എസ്. സോമനാഥ് പറഞ്ഞു.