കോയന്പത്തൂർ: വെള്ളത്തിൽ വീണ് പിഞ്ചുകുഞ്ഞ് മരിച്ചു. നായ്ക്കൻ പാളയം അമ്മൻ നഗർ പരമേശ്വൻ മകൻ ദിവാൻ (ഒന്നര) ആണ് മരിച്ചത്.
ദിവാന്റെ അമ്മ വലർമതി മാലിന്യങ്ങൾ പുറത്ത് കളഞ്ഞ് വീട്ടിലേക്ക് വന്നപ്പോൾ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കാണാതിരുന്നതിനെ തുടർന്ന് നടത്തിയ തെരച്ചിലിൽ വീട്ടിലെ അണ്ഡാവിനുള്ളിലെ വെള്ളത്തിൽ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലും പിന്നീട് കോയന്പത്തൂർ മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണമാരംഭിച്ചു.