ബെയ്ജിംഗ്: ചൈനയുടെ അധ്യക്ഷതയിൽ ചേരുന്ന ബ്രിക്സ് ഉച്ചകോടിക്കു മുന്നോടിയായി ഇന്ത്യൻ അംബാസഡർ പ്രദീപ് കുമാർ റാവത് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തി. അതിർത്തിയിൽ ശാന്തതയും സമാധാനവും കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ബെയ്ജിംഗിലെ ദിയാവുതൈ ഗസ്റ്റ്ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരുവരും എടുത്തുപറഞ്ഞു.