ലണ്ടൻ: ലോകത്തെ ഏറ്റവും വാസയോഗ്യ നഗരമെന്ന പദവി ഓസ്ട്രിയൻ തലസ്ഥാനമായ വിയന്ന തിരിച്ചുപിടിച്ചു. പശ്ചാത്തലസൗകര്യങ്ങൾ, സുസ്ഥിരത, ആരോഗ്യസംവിധാനങ്ങൾ, വിനോദമാർഗങ്ങൾ തുടങ്ങിയവയാണു വിയന്നയിൽ ജീവിതം സുഖകരമാക്കുന്നത്. ഡെന്മാർക്കിലെ കോപ്പൻഹേഗൻ, സ്വിറ്റ്സർലൻഡിലെ സൂറിച്ച് എന്നിവയാണു രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
പ്രമുഖ ബിസിനസ് ഗവേഷണ സ്ഥാപനമായ എക്കണോമിസ്റ്റ് ഇന്റലിജൻസ് ഗ്രൂപ്പാണു പട്ടിക പുറത്തുവിട്ടത്. സിറിയൻ തലസ്ഥാനമായ ഡമാസ്കസ് ആണ് 172ാം റാങ്കുമായി ഏറ്റവും പിന്നിൽ.
2018, 2019 വർഷങ്ങളിലും വിയന്ന ആയിരുന്നു ഒന്നാമത്. കോവിഡ് പ്രതിസന്ധിമൂലം 2021ൽ 12-ാം സ്ഥാനത്തേക്കു പിന്തള്ളപ്പെടുകയും ന്യൂസിലൻഡിലെ ഓക്ലൻഡ് ഒന്നാമതാവുകയും ചെയ്തു. ഇക്കുറി ഓക്ലൻഡ് 34ാം സ്ഥാനത്താണ്.
നൈജീരിയയിലെ ലാഗോസ്(171-ാം റാങ്ക്), ലിബിയയിലെ ട്രിപ്പോളി (170) എന്നിവയാണു പിറകിൽനിന്നു രണ്ടും മൂന്നും സ്ഥാനങ്ങളിൽ.