മുംബൈ: സ്ഥാനമൊഴിയാൻ തയാറാണെന്ന് ഇന്നലെ വൈകുന്നേരം നടത്തിയ വെബ്കാസ്റ്റിൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. ശിവസൈനികൻ മുഖ്യമന്ത്രിയാകുമെങ്കിൽ തനിക്കു സന്തോഷമേയുള്ളൂവെന്നു 18 മിനിറ്റ് നീണ്ട, അത്യന്തം വൈകാരികമായ ലൈവ് വെബ്കാസ്റ്റിൽ താക്കറെ വ്യക്തമാക്കി.
പാർട്ടിയെ നയിക്കാൻ എനിക്കു കഴിയില്ലെന്നു ശിവസൈനികർ കരുതുന്നുവെങ്കിൽ പാർട്ടി അധ്യക്ഷസ്ഥാനം ഒഴിയാം. എന്തുകൊണ്ടാണു സൂറത്തിൽനിന്നും മറ്റു സ്ഥലങ്ങളിൽനിന്നും പ്രസ്താവനകൾ ഇറക്കുന്നത്? മുഖ്യമന്ത്രിസ്ഥാനത്തും പാർട്ടി അധ്യക്ഷസ്ഥാനത്തും ഇരിക്കാൻ ഞാൻ അയോഗ്യനാണെന്ന് എന്റെ മുഖത്തു നോക്കി പറയുകയാണെങ്കിൽ ആ നിമിഷം ഞാൻ രാജിവയ്ക്കാം.
എന്റെ രാജിക്കത്ത് തയാറാണ്. എന്റെ സ്വന്തം ആളുകൾക്ക് എന്നെ വേണ്ടെങ്കിൽ ഞാൻ അധികാരത്തിൽ കടിച്ചുതൂങ്ങില്ല. ഹിന്ദുത്വമെന്നതു ശിവസേനയുടെ പ്രാണനാണ്. നിയമസഭയിൽ ഹിന്ദുത്വത്തെക്കുറിച്ചു പ്രസംഗിച്ച ആദ്യത്തെ മുഖ്യമന്ത്രിയാണു ഞാൻ-ഉദ്ധവ് താക്കറെ പറഞ്ഞു.