കോയന്പത്തൂർ: അമിത വേഗതയിൽ വന്ന കാറിടിച്ചുണ്ടായ അപകടത്തിൽ ഡെലിവറി ബോയ് ആയ യുവാവ് മരിച്ചു. ആലന്തുറൈ മണി മകൻ ശബരീരാജൻ (21) ആണ് മരിച്ചത്.
ഫ്ലിപ്കാർട്ടിലെ ഡെലിവറി ബോയ് ആയി ജോലി ചെയ്തിരുന്ന ശബരി രാജൻ ഉപഭോക്താവിന് ഓർഡർ ചെയ്ത സാധനം നല്കുന്നതിനായി ആലന്തുറൈ റോഡിൽ ബൈക്കിൽ കാത്തു നിന്നുകൊണ്ടിരിക്കെ കോയന്പത്തൂരിൽ നിന്നും അമിതവേഗതയിൽ ശിരുവാണിയിലേക്ക് പോയിരുന്ന കാർ ശബരിനാഥൻ നിന്നിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശബരിരാജനെ ഉടൻ തന്നെ കോയന്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അപകടവുമായി ബന്ധപ്പെട്ട് കാറോടിച്ചു വന്ന തിരുപ്പൂർ സന്തോഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.