കോയന്പത്തൂർ: പ്ലസ്ടു പരീക്ഷയിൽ പരാജയപ്പെട്ടതിൽ മനംനൊന്ത് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. പൊള്ളാച്ചി വേട്ടൈക്കാരൻ പുതൂർ ചിന്നസ്വാമി മകൻ ഉദയകുമാർ (18) ആണ് മരിച്ചത്. കോട്ടൂർ ഗവ.ബോയ്സ് സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയായിരുന്ന ഉദയകുമാർ പ്ലസ്ടു പരീക്ഷഫലം വന്നതിൽ കെമിസ്ട്രിയിൽ ഒഴികെ മറ്റ് അഞ്ച് വിഷയങ്ങളിലും പരാജയപ്പെട്ടിരുന്നു. ഫാനിൽ തൂങ്ങിയാണ് മരിച്ചത്.
പോലീസ് എത്തി മൃതദേഹം പൊള്ളാച്ചി ഗവ ആശുപത്രിയിലേക്കു മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പോലീസ് എത്തി മൃതദേഹം പൊള്ളാച്ചി ഗവ ആശുപത്രിയിലേക്കു മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.