റോട്ടർഡാം: എഫ്ഐഎച്ച് പ്രൊ ലീഗ് ഹോക്കിയിൽ ഇന്ത്യൻ വനിതകൾക്ക് ജയം. ഒരു ഗോളിനു പിന്നിട്ടു നിന്നശേഷം ഇന്ത്യ 4-2ന് അമേരിക്കയെ കീഴടക്കി.
28-ാം മിനിറ്റിൽ ഡാനിയേല ഗ്രെഗയിലൂടെ അമേരിക്ക മുന്നിൽ കടന്നു. എന്നാൽ, ദീപ ഗ്രേസ് എക്ക (31’), നവ്നീത് കൗർ (32’), സോണിക (40’), വന്ദന കതരിയ (50’) എന്നിവരിലൂടെ ഇന്ത്യ ജയം സ്വന്തമാക്കി. നതാലിയ കൊണേർത്തായിരുന്നു (45’) അമേരിക്കയുടെ രണ്ടാം ഗോളിന് ഉടമ.
ഇന്ത്യക്കു ജയം
12:28 AM Jun 23, 2022 | Deepika.com