ബി ടീമിന് ഇംഗ്ലീഷ്‌ ക്ലാസ്‌

12:04 AM Jun 22, 2022 | Deepika.com
മും​​​ബൈ: അ​​​യ​​​ർ​​​ല​​​ൻ​​​ഡ് പ​​​ര്യ​​​ട​​​ന​​​ത്തി​​​നു​​​ള്ള ഇ​​​ന്ത്യ​​​യു​​​ടെ ര​​​ണ്ടാം ടീം ​​​ഇം​​​ഗ്ല​​​ണ്ടി​​​ലും ട്വ​​​ന്‍റി20 ക​​​ളി​​​ച്ചേ​​​ക്കും. അ​​​യ​​​ർ​​​ല​​​ൻ​​​ഡി​​​നെ​​​തി​​​രാ​​​യ ര​​​ണ്ടു മ​​​ത്സ​​​ര​​​ങ്ങ​​​ൾ​​​ക്കു​​​ശേ​​​ഷം ഇം​​​ഗ്ല​​​ണ്ടി​​​നെ​​​തി​​​രേ ന​​​ട​​​ക്കു​​​ന്ന മൂ​​​ന്നു ട്വ​​​ന്‍റി20 മ​​​ത്സ​​​ര​​​ങ്ങ​​​ൾ​​​ക്കും ഈ ​​​ടീ​​​മി​​​നെ​​​ത്ത​​​ന്നെ നി​​​യോ​​​ഗി​​​ച്ചേ​​​ക്കു​​​മെ​​​ന്നാ​​​ണു ബി​​​സി​​​സി​​​ഐ വൃ​​​ത്ത​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്ന സൂ​​​ച​​​ന. ഓ​​​ൾ​​​റൗ​​​ണ്ട​​​ർ ഹാ​​​ർ​​​ദി​​​ക് പാ​​​ണ്ഡ്യ​​​യാ​​​ണു ടീ​​​മി​​​ന്‍റെ നാ​​​യ​​​ക​​​ൻ.

ട്വ​​​ന്‍റി20 ലോ​​​ക​​​ക​​​പ്പി​​​ലേ​​​ക്കു മി​​​ക​​​ച്ച ടീ​​​മി​​​നെ വാ​​​ർ​​​ത്തെ​​​ടു​​​ക്കാ​​​നാ​​​ണു പു​​​തി​​​യ നീ​​​ക്ക​​​ത്തി​​​ലൂ​​​ടെ ബി​​​സി​​​സി​​​ഐ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്. അ​​​ടു​​​ത്ത മാ​​​സം ഏ​​​ഴി​​​നാ​​​ണ് ഇം​​​ഗ്ല​​​ണ്ടി​​​നെ​​​തി​​​രാ​​​യ ട്വ​​​ന്‍റി20 പ​​​ര​​​ന്പ​​​ര​​​യി​​​ലെ ആ​​​ദ്യമ​​​ത്സ​​​രം. എ​​​ന്നാ​​​ൽ ഒ​​​ന്നുമു​​​ത​​​ൽ അ​​​ഞ്ചു​​​വ​​​രെ ഇ​​​ന്ത്യ ഇം​​​ഗ്ല​​​ണ്ടി​​​നെ​​​തി​​​രേ ടെ​​​സ്റ്റ് ക​​​ളി​​​ക്കു​​​ന്നു​​​ണ്ട്.

ടെ​​​സ്റ്റ് ക​​​ളി​​​ച്ച ടീ​​​മി​​​നു ര​​​ണ്ടു ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ ട്വ​​​ന്‍റി20​​​യു​​​മാ​​​യി പ​​​രി​​​ച​​​യ​​​പ്പെ​​​ടാ​​​ൻ പ്ര​​​യാ​​​സ​​​മാ​​​കും. ഇ​​​തു ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത്, ടെ​​​സ്റ്റ് ക​​​ളി​​​ച്ച താ​​​ര​​​ങ്ങ​​​ൾ​​​ക്കു വി​​​ശ്ര​​​മം ന​​​ൽ​​​കും. ഒ​​​പ്പം, അ​​​യ​​​ർ​​​ല​​​ൻ​​​ഡി​​​ൽ ക​​​ളി​​​ച്ച താ​​​ര​​​ങ്ങ​​​ൾ​​​ക്ക് അ​​​വ​​​സ​​​രം ന​​​ൽ​​​കി ട്വ​​​ന്‍റി20 ലോ​​​ക​​​ക​​​പ്പി​​​നു ടീ​​​മി​​​നെ ഒ​​​രു​​​ക്കു​​​ക​​​യും ചെ​​​യ്യാം.

ഇ​​​ക്ക​​​ഴി​​​ഞ്ഞ ഐ​​​പി​​​എ​​​ൽ സീ​​​സ​​​ണി​​​ലെ തി​​​ള​​​ക്ക​​​മാ​​​ർ​​​ന്ന പ്ര​​​ക​​​ട​​​ന​​​ത്തി​​​ലൂ​​​ടെ, മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തി​​​നു ശേ​​​ഷം ഇ​​​ന്ത്യ​​​ൻ ടീ​​​മി​​​ൽ തി​​​രി​​​ച്ചെ​​​ത്തി​​​യ ദി​​​നേ​​​ശ് കാ​​​ർ​​​ത്തി​​​ക് അ​​​യ​​​ർ​​​ല​​​ൻ​​​ഡ് പ​​​ര്യ​​​ട​​​ന​​​ത്തി​​​ലു​​​ണ്ട്. ട്വ​​​ന്‍റി20 ലോ​​​ക​​​ക​​​പ്പി​​​ന് മു​​​ൻ​​​പ് ദി​​​നേ​​​ശ് കാ​​​ർ​​​ത്തി​​​ക്കി​​​നു പ​​​ര​​​മാ​​​വ​​​ധി അ​​​വ​​​സ​​​രം ന​​​ൽ​​​കാ​​​നാ​​​ണു സെ​​​ല​​​ക്ട​​​ർ​​​മാ​​​രു​​​ടെ തീ​​​രു​​​മാ​​​നം.

മു​​​ഖ്യ പ​​​രി​​​ശീ​​​ല​​​ക​​​ൻ രാ​​​ഹു​​​ൽ ദ്രാ​​​വി​​​ഡി​​​ന്‍റെ പൂ​​​ർ​​​ണ പി​​​ന്തു​​​ണ കാ​​​ർ​​​ത്തി​​​ക്കി​​​നു​​​ണ്ട്. കാ​​​ർ​​​ത്തി​​​ക്കി​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ൽ ടീം ​​​മാ​​​നേ​​​ജ്മെ​​​ന്‍റ് പ്ര​​​ത്യേ​​​കം ശ്ര​​​ദ്ധ ചെ​​​ലു​​​ത്തു​​​ന്നു​​​ണ്ട്. ഈ ​​​മാ​​​സം 26, 28 തീ​​​യ​​​തി​​​ക​​​ളി​​​ലാ​​​ണ് അ​​​യ​​​ർ​​​ല​​​ൻ​​​ഡി​​​നെ​​​തി​​​രാ​​​യ ഇ​​​ന്ത്യ​​​യു​​​ടെ മ​​​ത്സ​​​ര​​​ങ്ങ​​​ൾ. ഡ​​​ബ്ലി​​​നാ​​​ണു വേ​​​ദി. കെ.എല്‍. രാ​​​ഹു​​​ൽ, ഋ​​​ഷ​​​ഭ് പ​​​ന്ത്, ശ്രേ​​​യ​​​സ് അ​​​യ്യ​​​ർ എ​​​ന്നി​​​വ​​​ർ​​​ക്കു വി​​​ശ്ര​​​മം അ​​​നു​​​വ​​​ദി​​​ച്ച പ​​​ര​​​ന്പ​​​ര​​​യി​​​ൽ ഭു​​​വ​​​നേ​​​ശ്വ​​​ർ​​ കു​​​മാ​​​റാ​​ണു വൈ​​​സ് ക്യാ​​​പ്റ്റ​​​ൻ.

സീ​​​നി​​​യ​​​ർ താ​​​ര​​​ങ്ങ​​​ളു​​​ടെ അ​​​ഭാ​​​വ​​​ത്തി​​​ൽ സൂ​​​ര്യ​​​കു​​​മാ​​​ർ യാ​​​ദ​​​വ്, സ​​​ഞ്ജു സാം​​​സ​​​ണ്‍, രാ​​​ഹു​​​ൽ ത്രി​​​പാ​​​ഠി എ​​​ന്നി​​​വ​​​ർ ടീ​​​മി​​​ൽ ഇ​​​ടം നേ​​​ടി. ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യ്ക്കെ​​​തി​​​രാ​​​യ പ​​​ര​​​ന്പ​​​ര​​​യി​​​ൽ ഇ​​​ടം​​​നേ​​​ടാ​​​തെ പോ​​​യ സ​​​ഞ്ജു​​​വി​​​ന് ട്വ​​​ന്‍റി20 ലോ​​​ക​​​ക​​​പ്പ് ടീ​​​മി​​​ലെ​​​ത്താ​​​നു​​​ള്ള അ​​​വ​​​സാ​​​ന അ​​​വ​​​സ​​​ര​​​മാ​​​ണ് ഈ ​​​പ​​​ര​​​ന്പ​​​ര.

ഇം​​​ഗ്ല​​​ണ്ടി​​​നെ​​​തി​​​രേ രോ​​​ഹി​​​ത് ശ​​​ർ​​​മ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ടീം ​​​ടെ​​​സ്റ്റ് ന​​​ട​​​ക്കു​​​ന്ന സ​​​മ​​​യ​​​ത്തു ര​​​ണ്ടു പ​​​രി​​​ശീ​​​ല​​​ന ട്വ​​​ന്‍റി20 മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ ഇ​​​ന്ത്യ ക​​​ളി​​​ക്കു​​​ന്നു​​​ണ്ട്.

ജൂ​​​ലൈ ഒ​​​ന്നി​​​നു ന​​​ട​​​ക്കു​​​ന്ന മ​​​ത്സ​​​ര​​​ത്തി​​​ൽ ഡെ​​​ർ​​​ബി​​​ഷെ​​​റും മൂ​​​ന്നി​​​നു നോ​​​ർ​​​താം​​​പ്ട​​​ണ്‍ഷ​​യ​​​റു​​​മാ​​​ണ് ഇ​​​ന്ത്യ​​​യു​​​ടെ എ​​​തി​​​രാ​​​ളി​​​ക​​​ൾ. അ​​​യ​​​ർ​​​ല​​​ൻ​​​ഡി​​​ൽ ട്വ​​​ന്‍റി20 പ​​​ര​​​ന്പ​​​ര പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ന്ന ഹാ​​​ർ​​​ദി​​​ക്കും കൂ​​​ട്ട​​​രും ഈ ​​​മ​​​ത്സ​​​ര​​​ങ്ങ​​​ൾ ക​​​ളി​​​ക്കും.

ഇം​​​ഗ്ല​​​ണ്ട് പ​​​ര്യ​​​ട​​​ന​​​ത്തി​​​നു​​​ള്ള ഇ​​​ന്ത്യ​​​ൻ ടീ​​​മി​​​നെ ബി​​​സി​​​സി​​​ഐ ഇ​​​തു​​​വ​​​രെ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടി​​​ല്ല. ടെ​​​സ്റ്റും ട്വ​​​ന്‍റി20​​​യും കൂ​​​ടാ​​​തെ മൂ​​​ന്ന് ഏ​​​ക​​​ദി​​​ന​​​ങ്ങ​​​ളും ഇ​​​ന്ത്യ ഇം​​​ഗ്ല​​​ണ്ടി​​​ൽ ക​​​ളി​​​ക്കു​​​ന്നു​​​ണ്ട്.