സ്റ്റെ​​​​ർ​​​​ലിം​​​​ഗി​​​​നെ ല​​​​ക്ഷ്യ​​​​മി​​​​ട്ട് ചെ​​​​ൽ​​​​സി

12:00 AM Jun 21, 2022 | Deepika.com
ല​​​​ണ്ട​​​​ൻ: മാ​​​​ഞ്ച​​​​സ്റ്റ​​​​ർ സി​​​​റ്റി സ്ട്രൈ​​​​ക്ക​​​​ർ റ​​​​ഹീം സ്റ്റെ​​​​ർ​​​​ലിം​​​​ഗി​​​​നെ സ്വ​​​​ന്ത​​​​മാ​​​​ക്കാ​​​​നു​​​​ള്ള ആ​​​​ഗ്ര​​​​ഹ​​വു​​​​മാ​​​​യി ചെ​​​​ൽ​​​​സി. 2015ൽ ​​​​മാ​​​​ഞ്ച​​​​സ്റ്റ​​​​ർ സി​​​​റ്റി​​​​യി​​​​ലെ​​​​ത്തി​​​​യ സ്റ്റെ​​​​ർ​​​​ലിം​​​​ഗി​​​​നു ക​​​​രാ​​​​ർ പ്ര​​​​കാ​​​​രം ഇ​​​​നി 12 മാ​​​​സം കൂ​​​​ടി​​​​യു​​​​ണ്ട്.

എ​​​​ന്നാ​​​​ൽ ചെ​​​​ൽ​​​​സി​​​​യു​​​​ടെ പു​​​​തി​​​​യ ഉ​​​​ട​​​​മ ടോ​​​​ഡ് ബോ​​​​ലി താ​​​​ര​​​​ത്തി​​​​ൽ ഈ ​​​​സ​​​​മ്മ​​​​ർ സീ​​​​സ​​​​ണി​​​​ൽ​​ത്ത​​ന്നെ സ്വ​​​​ന്ത​​​​മാ​​​​ക്കാ​​​​ൻ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്നാ​​​​ണു പു​​​​തി​​​​യ വി​​​​വ​​​​രം. ക​​​​രാ​​​​ർ അ​​​​വ​​​​സാ​​​​നി​​​​ച്ചാ​​​​ൽ സ്റ്റെ​​​​ർ​​​​ലിം​​​​ഗി​​​​നെ ഫ്രീ ​​​​ട്രാ​​​​ൻ​​​​സ്ഫ​​​​റി​​​​ലൂ​​​​ടെ ചെ​​​​ൽ​​​​സി​​​​ക്കു സ്വ​​​​ന്ത​​​​മാ​​​​ക്കാം.

എ​​​​ന്നാ​​​​ൽ, ഇ​​രു​​പ​​ത്തി​​യേ​​ഴു​​കാ​​​​ര​​​​നാ​​​​യ സ്റ്റെ​​​​ർ​​​​ലിം​​​​ഗി​​​​നാ​​​​യി 6 കോ​​​​ടി പൗ​​​​ണ്ടാ​​​​ണു സി​​​​റ്റി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്ന​​​​തെ​​​​ന്നാ​​ണു വി​​​​വ​​​​ര​​​​ങ്ങ​​​​ൾ. എ​​​​ർ​​​​ലിം​​​​ഗ് ഹാ​​​​ല​​​​ൻ​​​​ഡി​​​​ന്‍റെ വ​​​​ര​​​​വോ​​​​ടെ സി​​​​റ്റി​​​​യി​​​​ൽ സ്റ്റെ​​​​ർ​​​​ലിം​​​​ഗി​​​​ന് അ​​​​വ​​​​സ​​​​രം കു​​​​റ​​​​യു​​​​മെ​​​​ന്ന് ഉ​​​​റ​​​​പ്പാ​​​​ണ്. ക​​​​ഴി​​​​ഞ്ഞ സീ​​​​സ​​​​ണി​​​​ൽ​​ത്ത​​​​ന്നെ പെ​​​​പ് ഗ്വാ​​​​ർ​​​​ഡി​​​​യോ​​​​ള​​​​യു​​​​ടെ ആ​​​​ദ്യ ഇ​​​​ല​​​​വ​​​​നി​​​​ൽ സ്ഥി​​​​ര​​​​മാ​​​​യി ഇ​​​​ടം​​​​ക​​​​ണ്ടെ​​​​ത്താ​​​​ൻ സ്റ്റ​​​​ർ​​​​ലിം​​​​ഗി​​നു ക​​​​ഴി​​​​ഞ്ഞി​​​​രു​​​​ന്നി​​​​ല്ല.

ബ്ര​​​​സീ​​​​ലി​​​​യ​​​​ൻ താ​​​​രം ഗ​​​​ബ്രി​​​​യേ​​​​ൽ ജീ​​​​സ​​​​സും സി​​​​റ്റി വി​​​​ടാ​​​​ൻ ത​​​​യാ​​​​റെ​​​​ടു​​​​ക്കു​​​​ക​​​​യാ​​​​ണ്. ജീ​​​​സ​​​​സി​​​​നും ക​​​​ഴി​​​​ഞ്ഞ സീ​​​​സ​​​​ണി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ ഇ​​​​റ​​​​ങ്ങാ​​​​നാ​​​​യി​​​​ല്ല. ആ​​​​ഴ്സ​​​​ണി​​​​ൽ ചേ​​​​ക്കേ​​​​റി​​​​യേ​​​​ക്കു​​​​മെ​​​​ന്നാ​​ണു സൂ​​​​ച​​​​ന​​​​ക​​​​ൾ.