ഹാലെ: ഹാലെ ഓപ്പണ്‍ ടെന്നീസ് ഫൈനലിൽ ലോക ഒന്നാം നന്പർ ഡാനിൽ മെദ്വദേവിന് തോൽവി. മെദ്വദേവിനെ പോളണ്ടിന്റെ ഹ്യുബർട്ട് ഹർകാസ് നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചു.
6-1, 6-4നാണ് ഹർകാസിന്റെ ജയം. വിംബിൾഡണിനു മുന്‍പ് പുൽക്കോർട്ടിലെ ജയമെന്ന റഷ്യൻ താരത്തിന്റെ മോഹങ്ങളാണ് പോളിഷ്താരം തകർത്തത്. 2022ൽ ഹർകാസ് നേടുന്ന ആദ്യ കിരീടമാണ്. കരിയറിലെ അഞ്ചാം കിരീടം നേടിയ പോളണ്ട് താരം പുൽക്കോർട്ടിൽ ഈ നേട്ടം കൈവരിക്കുന്നത് ആദ്യമായാണ്.
മെദ് വദേവിനു ഫൈനലിൽ തോൽവി
12:55 AM Jun 20, 2022 | Deepika.com