കൊളംബോ: ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിന ക്രിക്കറ്റിൽ ശ്രീലങ്കയ്ക്ക് ആറു വിക്കറ്റ് ജയം. അഞ്ചു മത്സരപരന്പരയിൽ ശ്രീലങ്ക 2-1ന് മുന്നിലെത്തി. പാഥും നിസാങ്ക (137)യുടെ പ്രകടനമാണ് ശ്രീലങ്കയ്ക്കു ജയമൊരുക്കിയത്.
ഓസീസ് മുന്നോട്ടുവച്ച 292 റണ്‍സ് 48.3 ഓവറിൽ നാലു വിക്കറ്റ് നഷ്ടമാക്കി സ്വന്തമാക്കി. കുശാൽ മെൻഡിസ് 87 റണ്‍സുമായി പരിക്കേറ്റ് പിന്മാറി. 170 റണ്‍സിന്റെ കൂട്ടുകെട്ടാണ് മെൻഡിസ്-നിസാങ്ക സഖ്യം സ്ഥാപിച്ചത്. ടോസ് നേടി ബാറ്റ് ചെയ്ത ഓസീസ് 50 ഓവറിൽ ആറു വിക്കറ്റിന് 291 റണ്‍സ് എടുത്തു. ട്രാവിസ് ഹെഡും (70), ആരോണ്‍ ഫിഞ്ചും (62), അലക്സ് കാറെ (49) എന്നിവരുടെ പ്രകടനമാണ് ഓസീസിനെ മികച്ച സ്കോറിലെത്തിച്ചത്.
ജയം; ശ്രീലങ്ക മുന്നിൽ
12:55 AM Jun 20, 2022 | Deepika.com