ആലപ്പുഴ: 83-ാമത് ജൂണിയർ ആൻഡ് യൂത്ത് നാഷണൽ ടേബിൾ ടെന്നിസ് ചാന്പ്യൻഷിപ്സിലെ പെണ്‍കുട്ടികളുടെ അണ്ടർ 19 സിംഗിൾസ്, അണ്ടർ 17 സിംഗിൾസ് വിഭാഗങ്ങളിൽ നിത്യശ്രീ മണി (ടിടിടിഎ), തനീഷ കൊടേച്ച (മഹാരാഷ്ട്ര ബി) എന്നിവർ ജേതാക്കളായി.
ഒന്നാം സ്ഥാനക്കാരിക്ക് 72,000 രൂപ, രണ്ടാം സ്ഥാനക്കാരിക്ക് 36,000 രൂപ, മൂന്നാം സ്ഥാനക്കാരികൾക്ക് 18,000 രൂപ എന്നീ ക്രമത്തിൽ പ്രൈസ് മണിയും എല്ലാവർക്കും ട്രോഫിയും മെഡലും സമ്മാനിച്ചു.
പെണ്‍കുട്ടികളുടെ അണ്ട ർ 19-ൽ നിത്യശ്രീ മണി 4-1 സെറ്റുകൾക്കാണ് റിഷ മിർച്ചന്ദാനി (മഹാരാഷ്ട്ര ബി)-യെ ഫൈനലിൽ തോൽപിച്ചത്. സ്കോർ: 11-8, 7-11, 12-14, 3-11, 8-11. മൂന്നാം സ്ഥാനത്ത് മുൻമുൻ കുണ്ട ു (ബംഗാൾ എ), യശ്വസിനി ഘോർപ്പടെ (കർണാടക) എന്നിവർ എത്തി.
പെണ്‍കുട്ടികളുടെ അണ്ടർ 17-ൽ തനീഷ കൊടേച്ച (മഹാരാഷ്ട്ര ബി) 4-0 സെറ്റുകൾക്കാണ് സുഭൻകൃത ദത്ത (എൻസിഒഇ)യെ ഫൈനലിൽ പരാജയപ്പെടുത്തിയത്. സ്കോർ: 11-6, 11-6, 11-5, 11-4. മൂന്നാം സ്ഥാനത്ത് ജെന്നിഫർ വർഗീസ്, പ്രിത വർത്തികാർ എന്നിവർ എത്തി.
യൂത്ത് നാഷണൽ ടേബിൾ ടെന്നീസ് : നിത്യശ്രീ മണിയും തനീഷ കൊടേച്ചയും ജേതാക്കൾ
12:55 AM Jun 20, 2022 | Deepika.com