ന്യൂഡൽഹി: പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ടവരുടെ അവകാശ സംരക്ഷണത്തിനായുള്ള നിയമങ്ങൾ കർശനമായി നടപ്പാക്കണമെന്നു സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്രനിർദേശം.
ഈ വിഭാഗങ്ങൾക്കെതിരേയുള്ള കുറ്റകൃത്യങ്ങളിൽ കൃത്യസമയത്തു നീതി നടപ്പാക്കപ്പെടുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു.
സമൂഹത്തിലെ അവശവിഭാഗങ്ങളുടെ അവകാശസംരക്ഷണത്തിന്റെ കാര്യത്തിൽ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധരാണ്. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളുടെ പരാതികളിൽ അടിയന്തരനടപടിയെടുക്കണം. ഇവർക്കെതിരായ കുറ്റകൃത്യങ്ങളിൽ കർശനനടപടിയെടുക്കുന്നതിനു യഥാസമയം ആവശ്യമായ നിയമഭേദഗതികൾ നടപ്പിലാക്കണമെന്നും കേന്ദ്രം നിർദേശിച്ചു.