നീരജ് ചോപ്രയ്ക്കു സ്വർണം
12:13 AM Jun 19, 2022 | Deepika.com
ഹെൽസിങ്കി: ഫിൻലൻഡിൽ നടക്കുന്ന കുർത്താനെ ഗെയിംസ് ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്കു സ്വർണം. 86.69 മീറ്റർ എറിഞ്ഞാണ് ചോപ്ര ഒളിന്പിക്സിനു ശേഷമുള്ള ആദ്യ സ്വർണമെഡൽ സ്വന്തമാക്കിയത്. ട്രിനിഡാഡ് ആന്റ് ടുബാഗോയുടെ കേഷോണ് വാൽകോട്ട് വെള്ളിയും ഗ്രനേഡയുടെ ആൻഡേഴ്സണ് പീറ്റേഴ്സ് വെങ്കലവും നേടി.